സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.
പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു.
ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക മലിനമാക്കുന്ന സംഭവം അരങ്ങേറുന്നത്.
ഫെബ്രുവരിയില്‍, ഒരു മനുഷ്യന്‍ പ്രധാന അള്‍ത്താരയുടെ ഒരു ഭാഗത്തിന് സാരമായ കേടുപാടുകള്‍ വരുത്തി, നിരവധി മെഴുകുതിരിക്കാലുകള്‍ തകര്‍ത്തിരുന്നു.