സെന്റ് പോള്‍ ക്നാനായ മിഷന്റെ വാര്‍ഷിക തിരുനാള്‍ വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാള്‍ മഹാ മഹം ജൂലൈ അഞ്ചിന്

ലണ്ടന്‍: യുകെയിലെ സൗത്താംപ്ണ്‍ കേന്ദ്രമാക്കി ക്നാനായ സമുദായ അംഗങ്ങള്‍ക്കായി സ്ഥാപിതമായിരിക്കുന്ന സെന്റ് പോള്‍ ക്നാനായ മിഷന്റെ വാര്‍ഷിക തിരുനാള്‍, 'വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാള്‍ മഹാ മഹം' ജൂലൈ അഞ്ചിന് പൂള്‍ ഗ്രാമര്‍ സ്‌കൂള്‍ ഫോര്‍ ബോയ്സില്‍ ഗംഭീരമായി ആഘോഷിക്കും.
2018-ല്‍ സ്ഥാപിതമായ ഈ മിഷന്‍, ക്നാനായ സമുദായത്തിന്റെ വിശ്വാസവും ഐക്യവും ശക്തിപ്പെടുത്തുന്ന പ്രധാന വേദിയാണ്. രാവിലെ 10:30-ന് കോടിയേറ്റോടെ തുടങ്ങുന്ന തിരുനാള്‍, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്, കലാസന്ധ്യ എന്നിവയോടെ രാത്രി 8 മണിയോടെ സമാപിക്കും.
തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ വിശുദ്ധ കുര്‍ബാന, ഫാ. അബ്രഹാം ജോസഫ് പുത്തന്‍പുരക്കല്‍ ന്റെ കര്‍മികത്വത്തില്‍ നടത്തും. പരിപാടിയുടെ നേതൃത്വം വികാരി ഫാ. മനു കോന്തനാനിക്കല്‍ വഹിക്കുന്നു. കണ്‍വീനര്‍മാരായ ബിജു കുറ്റിവളച്ചേല്‍, ജോമോന്‍ വരിക്കമന്തോട്ടിയില്‍, കൈകാരന്മാരായ റെമി പഴയിടത്ത്, രാജേഷ് വരിക്കോലില്‍, ലിജോ കല്ലേലുമണ്ണില്‍ എന്നിവര്‍ സംഘാടന ചുമതലകള്‍ നിര്‍വഹിക്കും.