സ്റ്റോക്ക്-ഓണ്‍-ട്രെന്റ് സെയിന്റ് കുര്യാക്കോസ് യാക്കോബായ പള്ളി ചാരിറ്റി ധനസഹായം കൈമാറി
സ്റ്റോക്ക്-ഓണ്‍-ട്രെന്റ്: സെയിന്റ് കുര്യാക്കോസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ കഷ്ടാനുഭവ ആഴ്ചയോടനുബന്ധിച്ച് സ്വരൂപിച്ച 1,68,000 രൂപ എറണാകുളം മുളന്തുരുത്തി ബെത്ലഹേം വയോജന പരിപാലന കേന്ദ്രത്തിന് കൈമാറി.
പള്ളി വികാരി ഫാ. ഗീവര്‍ഗീസ് പള്ളിക്കൂടത്ത്, ഇടവക അംഗവും മുന്‍ വികാരിയുമായ ഫാ. സിബി വാലായില്‍, പള്ളി സെക്രട്ടറി സാജു ജോസഫ്, ട്രസ്റ്റി ബേസില്‍ ജോയി, ഭദ്രാസന കൗണ്‍സില്‍ അംഗം വിജി കെ.പി എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.
എറണാകുളം മുളന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബെത്ലഹേം വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി കാര്‍ഡിയാക് ടേബിള്‍ വാങ്ങുന്നതിനാണ് അനില്‍ അച്ചന്റെ അഭ്യര്‍ത്ഥന പ്രകാരം തുക നല്‍കിയത്. ബെത്ലഹേം ജെറിയാട്രിക് ഹോമില്‍ നടന്ന ചടങ്ങില്‍ അഡ്വ. അനൂപ് ജേക്കബ് MLA അനില്‍ അച്ചന് ചെക്ക് കൈമാറി. ജെറിന്‍ ടി. ഏലിയാസ്, ജോളി പി. തോമസ്, ഷാജി മാധവന്‍, രതീഷ് കെ. ദിവാകരന്‍, മഞ്ചു കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.