സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി; ഫാദര്‍ ഗീവര്‍ഗീസ് പള്ളിക്കൂടത്തില്‍ പ്രസിഡന്റ്

 
Stock on trend

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് യു.കെ. കൗണ്‍സിലിന് (MSOC) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. 

ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോള്‍ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.


വളര്‍ച്ചയുടെ പുതിയ പടവുകള്‍ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.

ഭരണസമിതി ഭാരവാഹികള്‍:

പ്രസിഡന്റ്: ഫാദര്‍ ഗീവര്‍ഗീസ് പള്ളിക്കൂടത്തില്‍ (നാട്ടില്‍: മഞ്ഞപ്ര സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി)
പള്ളി രക്ഷാധികാരി: ഫാദര്‍ സിബി വാലയില്‍(നാട്ടില്‍: തൊട്ടിക്കാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി)
സെക്രട്ടറി: എബിന്‍ ബേബി (നാട്ടില്‍: പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി)
ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടില്‍: പേരൂര്‍  മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
കൗണ്‍സിലര്‍: വിജി കെ.പി. (നാട്ടില്‍: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രല്‍)
പി.ആര്‍.ഒ: ആഷ്ലി കുര്യന്‍ (നാട്ടില്‍: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രല്‍)


കമ്മിറ്റി അംഗങ്ങള്‍:

സാലി ബിനോയ്, സാംസണ്‍ ജോസഫ്, ബേസില്‍ പി.ഇ, പ്രിന്‍സ് പീറ്റര്‍,
വിഭാഗം ഭാരവാഹികള്‍:
സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍: ഷിബു വര്‍ഗീസ്
വനിതാ സമാജം സെക്രട്ടറി:       ഷിന്നി നെബു
യൂത്ത് അസോസിയേഷന്‍:അലീന ജില്‍സണ്‍
വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോള്‍ മാത്യു
(Ex-Officio): സാജു ജോസഫ്, ബേസില്‍ ജോയി
ഓഡിറ്റര്‍: ബിനോയ് കുര്യന്‍

Tags

Share this story

From Around the Web