മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാള്‍
മാന്നാനം: മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാള്‍ എട്ടാം ദിവസം രാവിലെ 6.00 ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം റവ ഫാ ജെയിംസ് മഠത്തില്‍ചിറ സിഎംഐ (കൗണ്‍സിലര്‍, സെന്റ് ജോസഫ്‌സ് പ്രോവിന്‍സ്, തിരുവനന്തപുരം കുര്‍ബാന അര്‍പ്പിക്കും.
രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന റവ ഫാ തോമസ് മണ്ണൂപ്പറമ്പില്‍ സിഎംഐ കുര്‍ബാനയര്‍പ്പിക്കും.
രാവിലെ 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന റവ ഫാ ജോജോ തുരുത്തേല്‍ സിഎംഐ കുര്‍ബാനയര്‍പ്പിക്കും.
വൈകിട്ട് 5ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന റവ ഫാ ആന്റണി കാട്ടൂപ്പാറ(വികാരി സെന്റ് ജോര്‍ജ്ജ് ഫൊറോന ചര്‍ച്ച് മുഹമ്മ).
6.30ന് ജപമാല പ്രദക്ഷിണം( ദൈവാലയത്തില്‍ നിന്നും ഫാത്തിമമാതാ കപ്പേള വഴി കെ ഇ സ്‌കൂള്‍ ഗ്രോട്ടോയിലേക്ക്. പരിശുദ്ധ അമ്മയുടെ വിമലഹൃദയപ്രതിഷ്ഠ വയലിന്‍- ചെണ്ട ഫ്യൂഷന്‍ ബ്ലൂയിംസ് ആലപ്പുഴയുടെ പരിപാടി ഉണ്ടായിരിക്കും.