ഗ്ലാസ്‌ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ 29 മുതല്‍ നാലാം തീയതി വരെ
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ 29 ന് ഓശാന ശുശ്രൂഷ യോട് കൂടി ആരംഭിക്കുന്നു.
ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് റവ. Fr. Binil Raj നേതൃത്വം നല്‍കുന്നതാണ്.കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകള്‍ മാര്‍ച്ച് 29 തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്ഗോയില്‍ ഉള്ള സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടത്തുന്നു.
ഏപ്രില്‍ ഒന്നാം തീയതി തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതല്‍ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും, പെസഹായുടെയും ശുശ്രൂഷകള്‍ ഗ്ലാസ് ഗോ യിലുള്ള സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ചും നടത്തപ്പെടുന്നു.
ലോക ജനത മുഴുവനെയും പാപപരിഹാരാര്‍ത്ഥം കാല്‍വരിയില്‍ യാഗമായി തീര്‍ന്നു യേശുവിന്റെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രില്‍ മാസം മൂന്നാം തീയതി തീയതി രാവിലെ 8:00 മുതല്‍ ഗ്ലാസ്ഗോയിലുള്ള സെന്റ് മേരീസ് ഇരട്രിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.
ലോകജനത മുഴുവന്റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിന്റെ തിരു കര്‍മ്മങ്ങള്‍ നാലാം തീയതി ശനിയാഴ്ച ഗ്ലാസ്ഗോയിലുള്ള സെന്‍മേരിസ് ഇരട്രിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് വൈകിട്ട് 5:00 മുതല്‍ നടത്തപ്പെടുന്നു.
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ അഡ്രസ്
ഓശാന ഞായറാഴ്ചയുടെയും പെസഹാ വ്യാഴാഴ്ചയുടെയും ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം.
St. John the Evangelical Church,
23 Swindon Road,
Glasgow G69 6 DS.
ദുഃഖവെള്ളിയാഴ്ചയുടെയും ഈസ്റ്ററിന്റെയും ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം.
St. Mary's Eritrean Orthodox Tewahdo Church
538 Carntyne Rd, Glasgow, G32 6ET*
ഇടവകയ്ക്ക് വേണ്ടി,
റെവ, ഫാദര്‍ Binil Raj രാജ്- വികാരി.
ഫോണ്‍ നമ്പര്‍-07909041107
സുനില്‍ K. ബേബി ട്രസ്റ്റി.
ഫോണ്‍ നമ്പര്‍-07898735973
റിയോ ബേബി- സെക്രട്ടറി.
ഫോണ്‍ നമ്പര്‍-07563744653