പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി
Apr 20, 2026, 20:33 IST
കോഴിക്കോട്: പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി.
താമരശേരി രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍ അദ്ദേഹം തുറക്കുകയും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
ഇടവക വികാരി ഫാ. ജോര്‍ജ് കുഴിവിളയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 2027 ജനുവരി 10 വരെ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുര്‍ബാനയും ആരാധനയും നൊവേനയും പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുമെന്ന് ഫാ. ജോര്‍ജ് കുഴിവിളയില്‍ അറിയിച്ചു.
താമരശേരി രൂപതയില്‍ ഫ്രാന്‍സിസ് അസീസിയുടെ നാമധേയത്തിലുള്ള ഏക ഇടവകയാണ് പേരാമ്പ്ര.