കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനി ഇടവകയുടെ വാര്‍ഷിക പെരുന്നാള്‍ 17, 18 തീയതികളില്‍
Oct 12, 2025, 18:43 IST

വെയില്‍സിലെ ആദ്യ യാക്കോബായ ദൈവാലയമായ കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ 3-മത് വാര്‍ഷിക പെരുന്നാളും മോര്‍ അഫ്രേം പിതാവിന്റെ ഓര്‍മ്മയും ഒക്ടോബര്‍ 17,18 (വെള്ളി, ശനി) തീയതികളില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയെടുകൂടി നടത്തുന്നു.
കാര്‍ഡിഫ് റിബൈനയിലുള്ള ഓള്‍ സെയ്ന്റ് ചര്‍ച്ചില്‍ നടക്കുന്ന പെരുന്നാള്‍ മൂന്നിന്മേല്‍ കുര്‍ബാനയില്‍ നിതിന്‍ മമ്മേലില്‍ കശ്സീശയുടെ മുഖ്യ കാര്‍മികത്വത്തിലും ഇടവക വികാരിയുടെയും അസി, വികാരിയുടെയും സഹകാര്‍മികത്വത്തിലും ആണ് നടക്കുക.
വിശ്വാസിക ള്‍ നേര്‍ച്ച കാഴ്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.