നോര്‍ത്താംപ്റ്റണ്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

 
Orma perunal

നോര്‍ത്താംപ്റ്റണ്‍: യുകെ-യൂറോപ്പ് ഭദ്രാസനത്തിലെ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ ഏകവും പ്രഥമവുമായ ദേവാലയമായ നോര്‍ത്താംപ്റ്റണ്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍, പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 92-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 20, 21 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റെവ ഫാ. ബിനോയ് സി. ജോഷാ കൊടിയേറ്റ് ആരംഭിക്കുകയും,റെവ. ഫാ. വര്‍ഗീസ് ടി. മാത്യു (വികാരി & ഡയോസീസ് സെക്രട്ടറി), റെവ്. ഫാ. എബി ഫിലിപ്പ് വര്‍ഗീസ്, റെവ്. ഫാ. സോണി സണ്ണി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.പെരുന്നാള്‍ സന്ധ്യയിലെ ശുശ്രൂഷകള്‍ക്ക് റെവ്. ഫാ. വര്‍ഗീസ് ടി. മാത്യു, റെവ്. ഫാ. മാത്യു കുറിയാക്കോസ്, റെവ്. ഫാ. ബിനോയ് സി. ജോഷാ, റെവ്. ഫാ. ജോസന്‍ ജോണ്‍, റെവ്. ഫാ. എബി ഫിലിപ്പ് വര്‍ഗീസ്, റെവ്. ഫാ. സോണി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

പെരുന്നാളിനോട് അനുബന്ധിച്ച് വചനശുശ്രൂഷ, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായി ഇടവക ട്രസ്റ്റി ടെറിന്‍ മാത്യു, സെക്രട്ടറി സുബിന്‍ സി. കോശി, മാനേജിങ് കമ്മിറ്റിയുടെ അംഗങ്ങള്‍, പെരുന്നാള്‍ കണ്‍വീനര്‍മാരായ അനീഷ് ജോസഫ്, ജോബി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

നോര്‍ത്താംപ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ദേവാലയം, യുകെ-യൂറോപ്പ് പദ്രാസനത്തില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ ഏകവും പ്രഥമവുമായ ദേവാലയം എന്ന പ്രത്യേകത അഭിമാനത്തോടെ നിലനിര്‍ത്തുന്നു.

ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകാംഗങ്ങള്‍ അജു മാത്യു, ജെയിംസ് ജോസഫ്, ജോബി വര്‍ഗീസ്, ആല്‍വിന്‍ ഏലിയാസ്, ജിന്‍സ് രാജന്‍, ജിബിന്‍ ജോയ്, സുബിന്‍ കോശി എന്നിവര്‍ ചേര്‍ന്ന് പുതിയ കുരിശടി നിര്‍മ്മിച്ച് നല്കി.

Tags

Share this story

From Around the Web