ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ഗുഡ്ഗാവ് സെന്‍റ് ക്ലാരെറ്റ് ടീമിന്

 
fareedabad

ഡല്‍ഹി: ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ ഫോറോന തലത്തിലും അതിരൂപത തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുഡ്‌ഗാവ് സെന്‍റ് ക്ലാരെറ്റ് ടീം ആർച്ചു ബിഷപ്പ് മാർ കുരിയകോസ് ഭരണികുളങ്ങര യിൽ നിന്നും ട്രോഫി ഏറ്റു വാങ്ങി.

രണ്ടാം സ്ഥാനം ലിറ്റില്‍ ഫ്ലവർ ചർച്ച്, ലാടോ സാറായി. മൂന്നാം സ്ഥാനം സെന്റ് ജൂഡ് ചർച്ച്, സാഹിബാബാദ് എന്നീ ടീമുകളും കരസ്ഥമാക്കി. മാതൃവേദി ഡയറക്ടർ ഫാ. നോബി, ആനിമേറ്റർ സിസ്റ്റർ നാന്‍സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web