ഹെറിഫോഡിലെ സെന്റ് ബഹനാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ കൊടിയിറങ്ങി

 
HERRYFORD


ഹെറിഫോഡ്: ഹെറിഫോഡ് സെന്റ് ബഹനാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ കൊടിയിറങ്ങി. 

ഒന്‍പത്, പത്ത് തീയതികളില്‍ നടന്ന പെരുന്നാള്‍ ആദ്യദിവസം വൈകുന്നേരം അഞ്ചു മണിയ്ക്ക് ഇടവക വികാരി ഫാദര്‍ രെഞ്ചു സ്‌കറിയ കൊടി ഉയര്‍ത്തിയതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ശേഷം സന്ധ്യാ നമസ്‌കാരം, ഇടവക ഗായകസംഘം നടത്തിയ ഗാനശുശ്രൂഷയ്ക്ക് ശേഷം ഫാദര്‍ മാത്യൂസ് കുര്യാക്കോസ് പെരുന്നാള്‍ ഒരുക്ക ധ്യാനത്തിന് നേതൃത്വം കൊടുത്തു.

 ഒന്‍പതു മണിയോടെ സമാപിച്ച ആദ്യദിവസം പിറ്റേന്നു രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, മാധ്യസ്ഥപ്രാര്‍ത്ഥന, ഭക്തി നിര്‍ഭര മായ പ്രദിക്ഷിണം, ആശീര്‍വാദം, വെച്ചൂട്ട്, കൊടിയിറക്ക് എന്നീ പരിപാടികളോടെ പെരുന്നാള്‍ സമാപിച്ചു.

ഇടവക വികാരി ഫാദര്‍ രെഞ്ചു സ്‌കറിയ, ഭദ്രാസന സെക്രട്ടറി ഫാദര്‍ വര്‍ഗീസ് മാത്യു, ഫാദര്‍ മാത്യൂസ് കുര്യക്കോസ് എന്നീ വൈദീകര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. 


പള്ളി മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ സഹകരണതോടെ നടന്ന പെരുന്നാള്‍ അനുഗ്രഹമായി തീരുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഇടവക ട്രസ്റ്റി ജെയ്സണ്‍ ആറ്റുവാ, സെക്രട്ടറി സിജോ ജോയ്, പെരുന്നാള്‍ കണ്‍വീനര്‍ ജേക്കബ് തരകന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

Tags

Share this story

From Around the Web