വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ അരുവിത്തുറ വല്യച്ചന്‍ കുരിശുമല തീര്‍ത്ഥാടനം നടത്തി

 
Kuruvithara

വെള്ളികുളം: നോമ്പുകാലത്ത് ഈശോയുടെ പീഡാനുവത്തെ സ്മരിച്ചുകൊണ്ട് വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ അരുവിത്തുറ വല്യച്ചന്‍ കുരിശുമല തീര്‍ത്ഥാടനം നടത്തി.

ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ വല്യച്ചന്‍ കുരിശുമല തീര്‍ത്ഥാടനമായിരുന്നു.ലാസറിന്റെ ശനി എന്ന് വിശേഷിപ്പിക്കുന്ന കൊഴിക്കോട്ട ശനിയാഴ്ച ആണ് തീര്‍ത്ഥാടനം നടത്തിയത്.

Ty

മലയടിവാരത്തു നിന്നുള്ള കുരിശിന്റെ വഴിക്ക് ഫാ. ജോബി കുന്നയ്ക്കാട്ട് നേതൃത്വം നല്‍കി. വെള്ളികുളം പള്ളി വികാരി ഫാ സ്‌കറിയ വേകത്താനം മലമുകളിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി.

ഇടവകയിലെ നൂറുകണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ജയ്‌സണ്‍ വാഴയില്‍, സാജന്‍ ആനക്കുഴിയില്‍, ജോബി മണ്ണാറാത്ത്, ബേബി പുത്തന്‍പുരക്കല്‍, ലാല്‍ ചെറുശ്ശേരില്‍, ബിന്‍സി കരോട്ടുപുള്ളോലില്‍, ആന്‍സി ജസ്റ്റിന്‍ വാഴയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ അരുവിത്തുറ വല്യച്ചന്‍ കുരിശുമലയിലേക്ക് നടത്തിയ പ്രഥമ തീര്‍ത്ഥാടനത്തില്‍പങ്കെടുത്തവര്‍ വികാരി ഫാ.സ്‌കറിയ വേകത്താനത്തോടൊപ്പം.

Tags

Share this story

From Around the Web