വെള്ളികുളം സെന്റ് ആൻ്റണീസ് സൺഡേ സ്കൂൾ വാർഷിക സമ്മേളനം ജൂൺ 28-ന്
 

 
vallikulam

വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൻ്റെ വാർഷിക സമ്മേളനം 28-ാം തീയതി ഞായറാഴ്ച  11.00 മണിക്ക് 

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടും.വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ.സ്കറിയ വേകത്താനം വാർഷിക സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർത്തും.

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വികാരി ഫാ.സ്‌കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. ചൂണ്ടിച്ചേരി സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഹോട്ടൽ മാനേജ്മെൻറ് ഡയറക്ടർ ഫാ. സെബിൻ പേഴത്തുങ്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജോജോ ജോസഫ് തുണ്ടത്തിൽ ആമുഖപ്രഭാഷണം നടത്തും. സെഫി ജോസ് മൈലാടൂർ സൺഡേ സ്കൂൾ വാർഷികറിപ്പോർട്ട്  അവതരിപ്പിക്കും.ആൽബിൻ സാജൻ തോട്ടപ്പള്ളിൽ മിഷൻലീഗ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തും.പിതൃദിനത്തിന്റെ ഭാഗമായി ജോസഫ് ക്കടപ്ളാക്കലിനെ ആദരിക്കും.

എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കൾ, സൺഡേ സ്കൂൾ സ്കോളർഷിപ്പ് ജേതാക്കൾ, ലോഗോസ് ക്വിസ് വിജയികൾ, സൺഡേസ്കൂൾ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയവർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തും.തുടർന്നു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

അനു മനേഷ് മുന്തിരിങ്ങാട്ടുകുന്നേൽ, അൽഫോൻസാ ജിബിൻ ചിറ്റേത്ത് ,സിസ്റ്റർ ദിവ്യാഎലിസബത്ത് കീലത്ത് സി.എം.സി , മരീന കടപ്ലാക്കൽ,ബോബിൻ ജിബി തോട്ടപ്പള്ളിൽ, അലോണ ഷോബി ചെരുവിൽ, ജിയാ .ജി . എലിസബത്ത് വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Tags

Share this story

From Around the Web