പുത്തനുണര്‍വേകി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് ആന്റണിസ് കേരള റോമന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം

 
christmas

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റ് വിശ്വാസ സമൂഹത്തിനു ഒരു പുത്തന്‍ ഉണര്‍വ് നല്‍കി ' സെന്റ് ആന്റണിസ് കേരള റോമന്‍ കാത്തലിക് കമ്മ്യൂണിറ്റി ' ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ക്രിസ്തീയ വിശ്വാസ സമൂഹത്തിനു ഒരു പുത്തന്‍ ഒളിവിതറി കഴിഞ്ഞ രണ്ട് വര്‍ഷമായി 'സെന്റ് ആന്റണിസ് കേരള റോമന്‍ കാത്തലിക് കമ്മ്യൂണിറ്റി' ആത്മീയമായ മുന്നൊരുക്കം നടത്തിവരുന്നു.

ഡിസംബര്‍ വന്നെത്തിയതോട് കൂടി ഉണ്ണിശോയുടെ തിരുപിറവി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡിസംബര്‍ 19ന് തുടങ്ങി ഡിസംബര്‍ 20ന് അവസാനിച്ച ക്രിസ്തുമസ് കരോളോടുകൂടി ആരംഭിച്ച ആഘോഷങ്ങള്‍, 2026 ജനുവരി 11ന് നടന്ന ക്രിസ്മസ് ന്യൂഇയര്‍ സെലിബ്രേഷനോട് കൂടിയാണ് ആഘോഷങ്ങള്‍ കൊടിയിറങ്ങിയത്.

സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി വിശ്വാസികളുടെ ആവശ്യപ്രകാരം ലാറ്റിന്‍ റൈറ്റില്‍ മലയാളം ഭാഷയിലായിരുന്നു പാതിരാകുര്‍ബാന ഒരുക്കിയത്. നൂറുകണക്കിന് വിശ്വാസികള്‍ മഞ്ഞും തണുപ്പും വകവെയ്ക്കാതെ കുടുംബമായി എത്തിച്ചേര്‍ന്നു. അന്നേ ദിവസം വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത് ഫാദര്‍. ജിജോ ജോസ് പള്ളിവടക്കതില്‍ ആയിരുന്നു. അന്നേദിവസം  പാതിരാ കുര്‍ബാനയ്ക് ശേഷം സ്വദിഷ്ടമായ കേക്കും, വൈനും വിതരണം ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ 31ന് രാത്രി 11.30ന് പുതുവത്സര ആരാധനയും പാതിരാ കുര്‍ബാനയും നടത്തപെട്ടു. ആഘോഷമായ ദിവ്യബലിയില്‍ ഭക്തിസാന്ദ്രമായ ദേവാലയ സംഗീതവും ഒരുക്കിയിരുന്നു.

ജനുവരി 11ന് സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഫാ. അജി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ കുഞ്ഞു കുട്ടികളുടെ ഫാഷന്‍ ഷോ, കുട്ടികളുടെ കലാപരിപാടികള്‍, കപ്പിള്‍ ഡാന്‍സ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫണ്‍ ഗെയിംസ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഇടവകയുടെ കമ്മിറ്റി ഒരുക്കിയ സമ്മാനദാനങ്ങളും നടന്നു.

ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള ലക്കി ഡ്രോയും നടത്തപെട്ടു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നല്‍കിയ സ്പോണ്‍സര്‍ഡ് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. നിര്‍ത്ത വിസ്മയങ്ങള്‍ക്ക് ലൂപ്പ് ലെജന്‍ഡ്സ് നേതൃത്വം നല്‍കിയപ്പോള്‍, അടിപൊളി പാട്ടുകള്‍ പാടി എഡിസനും, ഷെബയും, ലിന്‍സിയും പ്രേക്ഷകരെ ആനന്ദത്തില്‍ ആറാടിച്ചു. തുടര്‍ന്ന് ഡിജെ ജിനു നയിച്ച ഡിജെ ആന്റ് ലൈറ്റ് ഷോയും നിലക്കാത്ത നിര്‍ത്തതിന് വേദിയായി. തുടര്‍ന്ന് കമ്മ്യൂണിറ്റി ഒരുക്കിയ രുചികരമായ ഭക്ഷണവും ഉണ്ടായിരുന്നു.

സെന്റ്. ആന്റണി കേരള റോമന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആത്മീയ നേതാവും ചാപ്ലിനുമായ ഫാദര്‍ വിങ്സ്റ്റണ്‍ വാവച്ചന്റെ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ കെആര്‍സിസി മുന്നോട്ട് പോകുമ്പോള്‍, പ്രഡിഡന്റ് ശാലു മൈക്കില്‍ ആണ് കമ്മിറ്റിയെ നയിക്കുന്നത്. സെക്രട്ടറി ആയി ദിലീഷ് ജേക്കബും കാഷ്യര്‍ ആയി അനീഷാ ദാസും മറ്റ് കമ്മിറ്റി അംഗങ്ങളായ ജിബിന്‍സ്, റ്റിട്ടു, ലെനിന്‍, റോണ്‍, എഡിസണ്‍, മാക്സി, ജിനു, വരുണ്‍, ഷെല്‍ട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.

എല്ലാമാസവും രണ്ടാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മലയാളം ഭാഷയിലുള്ള ലാറ്റിന്‍ റൈറ്റ് കുര്‍ബാന നടത്തപെടുക.

സ്ഥലത്തിന്റെ വിലാസം

Church of Our Lady of the Angels and St Peter in Chains, 106 Hartshill Rd, Stoke-on-Trent ST4 7LT

Tags

Share this story

From Around the Web