മൂന്നാര്‍ പള്ളിവാസല്‍ സെന്റ് ആന്‍സ് കത്തോലിക്കാ ദൈവാലയത്തിന്റെ കുരിശുമലയിലെ കുരിശില്‍ കയറി ക്രൈസ്തവ വിശ്വാസത്തെയും കുരിശിനെയും അപമാനിച്ചതായി പരാതി
മൂന്നാര്‍:പള്ളിവാസല്‍ സെന്റ് ആന്‍സ് കത്തോലിക്കാ ദൈവാലയത്തിന്റെ കുരിശുമലയിലെ കുരിശില്‍ കയറി ക്രൈസ്തവ വിശ്വാസത്തെയും കുരിശിനെയും അപമാനിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രദേശവാസികളും വിശ്വാസികളും ഉള്‍പ്പെടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ പള്ളിവാസല്‍ സെന്റ് ആന്‍സ് കത്തോലിക്കാ പള്ളിയുടെ കീഴിലുള്ള തീര്‍ത്ഥാടന കേന്ദ്രമായ കുരിശുമലയിലെ കുരിശിലാണ് ചില വ്യക്തികള്‍ കയറി അനാദരവ് കാണിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തത്. വിശുദ്ധ കുരിശിനെ അനാദരിക്കുകയും ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുകയും ചെയ്ത നടപടിക്കെതിരെ കത്തോലിക്കാ സഭാ നേതൃത്വവും പ്രാദേശിക വിശ്വാസി സമൂഹവും കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാനും മതസൗഹാര്‍ദ്ദം തകരാറിലാക്കാനും ശ്രമിച്ച കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിലും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെ കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.