ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
-
Jul 31, 2025, 17:37 IST

ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാ ലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം നടത്തി.
വിശുദ്ധ കുര്‍ബാനയ്ക്കു അസിസ്റ്റന്റ് വികാരി ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. കുര്യാക്കോസ് കൊള്ളാപ്പിള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ. തോമസ് പൊരിയത് ഒഎഫ്എം ക്യാപ് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.
ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേ ഷിപ്പ് വണങ്ങി വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.