കുടമാളൂരില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ തിരുനാള്‍ നാളെ മുതല്‍

 
alphonsa



കുടമാളൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃ ഇടവകയായ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കേന്ദ്ര ദേവാലയത്തില്‍, വിശുദ്ധയുടെ നാമകരണ സ്മരണാര്‍ത്ഥമുള്ള വാര്‍ഷിക തിരുനാള്‍ 10 മുതല്‍ 12 വരെ ആചരിക്കും.


10ന് രാവിലെ 6:45-ന് ആര്‍ച്ച്പ്രീസ്റ്റ് ഡോ. ജോര്‍ജ്ജ് മംഗലത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും.

 പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ 9:30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടാപ്പം വി.അല്‍ഫോന്‍സാമ്മ മാമ്മോദീസ സ്വീകരിച്ച മാമ്മോദീസത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ക്കു മാമ്മോദീസ നല്‍കും. തുടര്‍ന്ന് പ്രദിക്ഷണം.

Tags

Share this story

From Around the Web