സെന്റ് അലോഷ്യസ് യൂണിവേഴ്‌സിറ്റി പ്രോചാന്‍സലറും വത്തിക്കാന്‍ റേഡിയോ മുന്‍ പ്രവര്‍ത്തകനുമായിരുന്ന ഫാ. മെല്‍വിന്‍ ജെ. പിന്റോ എസ് ജെ അന്തരിച്ചു

Pinto

ഈശോസഭാവൈദികനും, വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള കാര്യാലയത്തിന്റെ മുൻ പ്രവർത്തകനുമായിരുന്ന ഫാ. മെൽവിൻ ജെ. പിന്റോ SJ നിര്യാതനായി. ഹൃദ്രോഗസംബന്ധിയായ ബുദ്ധിമുട്ടുകൾ മൂലം ചികിത്സയിൽ കഴിയവേ, ഏപ്രിൽ പത്താം തീയതി തന്റെ അറുപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹം നിത്യപിതാവിന്റെ പക്കലേക്ക് യാത്രയായത്.

തന്റെ പ്രവർത്തനമണ്ഡലങ്ങളിൽ ഏറെ പ്രശംസനീയമായ വിധത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഏവർക്കും പ്രിയങ്കരനായ ഒരു പുരോഹിതനായിരുന്നു. ഏപ്രിൽ 13 തിങ്കളാഴ്‌ച മംഗളൂരുവിൽ വച്ചായിരിക്കും അദ്ധേഹത്തിന്റെ മൃതസംസ്കാരം നടക്കുക. അതിനുമുൻപായി, മംഗളുരുവിലുള്ള സെന്റ് അലോഷ്യസ് കോളേജിൽ രാവിലെ പത്ത് മുതൽ രണ്ടുവരേയും, ഫാത്തിമ ധ്യാനകേന്ദ്രത്തിലുള്ള ദേവാലയത്തിൽ രണ്ടര മുതൽ മൂന്നര വരെയും അദ്ദേഹത്തിന്റെ മൃതസംസ്കാരത്തിൽ ഉപചാരമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. തുടർന്ന് ഇതേ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം, മംഗളൂരുവിൽത്തന്നെയുള്ള ഈശോസഭയുടെ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ മൃതസംസ്കാരം നടക്കും.

2012 മുതൽ 2017 വരെ വത്തിക്കാന്റെ വാർത്താവിനിമയവിഭാഗത്തിലും ഫാ. പിന്റോ സേവനമനുഷ്ഠിച്ചിരുന്നു. വത്തിക്കാൻ റേഡിയോയിലെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിൽ അന്നുണ്ടായിരുന്ന ഏഷ്യയ്ക്ക് വേണ്ടിയുള്ള വിഭാഗത്തിലെ സേവനത്തിനൊപ്പം, ഇന്ത്യൻ ഭാഷകൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ മേൽനോട്ടവും അദ്ദേഹം നിർവഹിച്ചിരുന്നു..

1963-ൽ ജനിച്ച അദ്ദേഹം, മംഗളൂരുവിലുള്ള സെന്റ് അലോഷ്യസ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും നടത്തിയതിന് ശേഷമാണ് 1981 ജൂൺ 20-ന് ഈശോസഭയിൽ ചേർന്നത്. തുടർന്ന്, ഇംഗ്ലീഷ്, അധ്യാപനം എന്നിവയിൽ ബിരുദാനന്തരബിരുദം, മനഃശാസ്ത്രത്തിലും കൗൺസിലിംഗിലും സ്‌കൂൾ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. 1997 ഏപ്രിൽ 14-ന് അദ്ദേഹം ഈശോസഭയിൽ പുരോഹിതനായി അഭിഷിക്തനായി.

1996 മുതൽ 1999 വരെ ഹസനിലുള്ള സെന്റ് ജോസഫ്‌സ് സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം പിന്നീട് സെന്റ് ജോസഫ്‌സ് ഇന്ത്യൻ പ്രീ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിക്കുകയും 2007 വരെ അതിന്റെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. 2007 മുതൽ 2011 വരെ മംഗളുരുവീലുള്ള സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2017-ൽ സ്പെയിനിലെ വാലെൻസിയയിലുള്ള ഫാത്തിമ റിട്രീറ്റ് സെന്റർ ഡയറക്ടർ ആയി നിയമിതനായ അദ്ദേഹം തുടർന്ന്, 2019-ൽ ധാർവാഡിലുള്ള ഈശോസഭാപഠനകേന്ദ്രത്തിന്റെ സുപ്പീരിയറായി നിയമിതനായിരുന്നു. സെന്റ് അലോഷ്യസ് യൂണിവേഴ്സിറ്റി പ്രോചാൻസലർ, സെന്റ് അലോഷ്യസ് സ്ഥാപനങ്ങളുടെ റെക്ടർ, ഈശോസഭയുടെ മംഗളൂരുവിലുള്ള വിദ്യാഭ്യാസസൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തു വരവെയാണ് ഹൃദ്രോഗസംബന്ധമായ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags

Share this story

From Around the Web