സമുദ്രാതിർത്തി ലംഘിച്ചതിന് നാല് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

തമിഴ്‌നാട് : അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് രാമേശ്വരത്ത് നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.
കൂടാതെ ഇവരുടെ ബോട്ട് നാവികസേനാ പിടിച്ചെടുത്തു.
രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് 88 ബോട്ടുകളിലായി 400 ഓളം മത്സ്യത്തൊഴിലാളികൾ രാവിലെ കടലിൽ പോയിരുന്നു.
തലൈമന്നാറിനും ധനുഷ്കോടിക്കും ഇടയിലുള്ള സ്ഥലത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ, ശ്രീലങ്കൻ നാവികസേനയുടെ ഒരു പട്രോളിംഗ് കപ്പൽ അവരെ തടയുകയും മുനിയസാമി എന്ന മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ നാല് പേരെ അറസ്റ്റ് ചെയുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിന് ശേഷം, അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തുടർ നടപടികൾക്കായി മാന്നാർ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് സൂചന.
2025 ജനുവരി മുതൽ, സമാനമായ നിയമലംഘനങ്ങൾക്ക് ശ്രീലങ്കൻ അധികൃതർ 185 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 25 ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.