നാളികേര കര്‍ഷകര്‍ക്കിടയില്‍ ട്രെന്‍ഡായി ശ്രീലങ്കന്‍ തെങ്ങ്. മൂന്നര വര്‍ഷം കൊണ്ട് കായ്ക്കും. ഒരു തേങ്ങാ പൊതിച്ചാല്‍ ഒരു കിലോ മുതല്‍ ഒന്നര കിലോ വരെ തൂക്കം

 
coconut


കോട്ടയം: ഇപ്പോള്‍ വെളിച്ചെണ്ണയും തേങ്ങയുമാണ് അടുക്കളിയിലെ വി.വി.ഐ.പികള്‍, ഒരു കിലോ തേങ്ങയ്ക്ക് 90 രൂപയ്ക്കും ഒരു കിലോ വെളിച്ചെണ്ണയ്ക്കും 430 രൂപരെയാണ് ഇപ്പോഴത്തെ വില. നാട്ടില്‍ നാളികേരള ഉല്‍പ്പാദനം കുറഞ്ഞതാണ് വില ഉയരാനുള്ള കാരണങ്ങളില്‍ ഒന്നത്.

 വരും നാളുകളില്‍ ഒന്നും വില കുറയാനിടയില്ലെന്നിരിക്കെ വീണ്ടും കൃഷിയിലേക്ക് ഇറങ്ങാനള്ള ആലോചനയിലാണ് കര്‍ഷകര്‍. എന്നാല്‍, ഇപ്പോള്‍ നാട്ടില്‍ ട്രെന്‍ഡായിരിക്കുന്നത് ശ്രീലങ്കന്‍ തെങ്ങിന്‍ തൈകളാണ്. മൂന്ന് മൂന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന ഇവയുടെ തൈകള്‍ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 


ഒരു തേങ്ങാ പൊതിച്ചാല്‍ ഒരു കിലോ മുതല്‍ 2 കിലോ വരെ തൂക്കം കിട്ടുന്നു എന്നതാണ് തെങ്ങിന്റെ പ്രത്യേകത. കൊപ്രയുടെ 80% വെളിച്ചെണ്ണ കിട്ടുന്ന ഇനം എന്നും കര്‍ഷകര്‍ക്കു നേട്ടമാണ്. ഡി.എക്സ്.ടി ആണെങ്കില്‍ 73%എണ്ണ ആകും കിട്ടുക. 80.വര്‍ഷം തെങ്ങിന് ആയുസ് ഉണ്ട്. 

മധുരം കുറവായത് കാരണം ചെല്ലി കേടും കുറവുണ്ടെന്നതും പ്രത്യേകതയാണ്. എന്നാല്‍, നഴ്സറികളില്‍ ഉയര്‍ന്ന വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു. അതേസമയം, മകിച്ച വിളവ് തരുന്ന കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ക്കും ഡിമാന്‍ഡ് ഏറെയാണ്.

നാട്ടിലെ നാളികേര ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 25 എന്നല്ല, 5 തേങ്ങ പോലും നല്‍കാത്ത തെങ്ങുകളാണു മിക്ക പറമ്പുകളിലുമുള്ളത്. കേരളത്തിലെ ഒരു തെങ്ങിന്റെ ശരാശരി വാര്‍ഷിക ഉല്‍പാദനക്ഷമത 50 മുതല്‍ 80 തേങ്ങയാണ്. 

ഒരു വര്‍ഷം ആകെ കിട്ടുന്ന തേങ്ങയുടെ കണക്കാണിത്. ഇപ്പോള്‍ ഉല്‍പ്പാദനം വീണ്ടും കുറഞ്ഞു. കാലാവസ്ഥമാറ്റത്തിനൊപ്പം രോഗകീടങ്ങള്‍, വിലത്തകര്‍ച്ച മൂലമുള്ള കര്‍ഷകന്റെ ഉപേക്ഷ, വിളവെടുപ്പിനു തൊഴിലാളിയില്ലായ്മ, വന്യജീവിശല്യം എന്നിവ കൂടി യാകുമ്പോള്‍ വിപണിയിലെത്തുന്ന തേങ്ങയുടെ എണ്ണം ഗണ്യമായി കുറയുകയാണ്. 

കേരളത്തില്‍ ചെല്ലിശല്യമാവും അതിലേറെ നഷ്ടമുണ്ടാക്കുന്നത്. കൊമ്പന്‍ചെല്ലിയെയും ചെമ്പന്‍ചെല്ലിയെയും നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ടെങ്കിലും ഓരോ ഉല്‍പാദനമേഖലയിലെയും മുഴുവന്‍ തെങ്ങുകള്‍ക്കുമായി അവ നടപ്പാക്കുന്ന സമഗ്രസമീപനം ഇനിയും ഉണ്ടായിട്ടില്ല.

Tags

Share this story

From Around the Web