ശ്രീകാര്യം കൊലപാതകം; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും, മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും

 
abhiram 1

തിരുവനന്തപുരം: അഭിരാമിന്‍റെ കൊലപാതക കേസിൽ പ്രതികളായ ഉമറിനെയും സുഹൃത്ത് അനന്തയെയും ശ്രീകാര്യം പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും.

കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അഭിരാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ഉൾപ്പെടെ പ്രതികൾ ഒളിപ്പിച്ചിരിക്കുകയാണ്.

ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

 കേസിലെ ഒന്നാംപ്രതി 17 വയസുകാരനെയും ഉമറിന്‍റെ സുഹൃത്ത് ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് നീക്കം.

അതേസമയം കേസിൽ മെറ്റയോട് വിശദാംശങ്ങൾ തേടിയിരിക്കുകയാണ് പൊലീസ്.

 അഭിരാമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് വിവരം തേടി മെറ്റയ്ക്ക് പൊലീസ് കത്തയച്ചു.

 അഭിരാമിന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് ചില പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിരുന്നു.

 ആരാണ് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതെന്ന് അറിയാനാണ് പൊലീസിന്റെ നീക്കം അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒന്നിലേറെ പേർ ഉപയോഗിച്ചിരുന്നതായാണ് സംശയം.

Tags

Share this story

From Around the Web