ശ്രീകാര്യം കൊലപാതകം: പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിനും പങ്ക്; പ്രതി ചേര്‍ക്കുമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാന്‍ അടക്കം പെണ്‍സുഹൃത്ത് കൂട്ടുനിന്നെന്നും പൊലീസ് സംശയിക്കുന്നുണ്ട്
തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിനും പങ്കെന്ന് പൊലീസ്. കൊലപാതകത്തെക്കുറിച്ച് പെണ്‍സുഹൃത്തിന് കൃത്യമായ അറിവുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാന്‍ അടക്കം ഇവര്‍ കൂട്ടുനിന്നെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെണ്‍സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.
അറസ്റ്റിലായ ഉമറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍സുഹൃത്തിന്റെ പങ്കിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. പെണ്‍സുഹൃത്ത് നിലവില്‍ ഒളിവില്‍ പോയെന്നാണ് വിവരം. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വൈകാതെ തന്നെ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പ്രതികള്‍ പരസ്പരവിരുദ്ധമായിട്ടുള്ള മൊഴികളും വിവരങ്ങളും നല്‍കുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമായത്. കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.