പ്രേരണ പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനറായി ശ്രീജ ജോസഫ്; കേരളത്തില്‍നിന്നും സെലക്ഷന്‍ ലഭിച്ചത് 4 പേര്‍ക്ക്

 
Sreeja

അങ്ങാടിപ്പുറം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ അനുഭവ പരിചയ പഠന പരിപാടി (പ്രേരണ) പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിനായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ശ്രീജ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. 

കേരളത്തില്‍നിന്നും ശ്രീജ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. അതില്‍ മലപ്പുറം ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അധ്യാപികയാണ് ശ്രീജ.

മൈസൂരു റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യു ക്കേഷനില്‍ ജൂണ്‍ 1, 2 തീയതികളിലാണ് പരിശീലനം. മുന്‍പ് ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഏഴുദിവസം നടത്തിയ പ്രേരണ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.

കാസര്‍ഗോഡ്  ചിറ്റാരിക്കാല്‍ സ്വദേശി കാനാട്ട്  കെ.ജെ ജോസഫിന്റെയും ലൂസിയുടെയും മകളാണ് ഹിന്ദി അധ്യാപികയായ ശ്രീജ ജോസഫ്. ഭര്‍ത്താവ്: വെളിയംകുന്നേല്‍ വി.ടി സന്തോഷ്.. മക്കള്‍: ഡെല്‍ഫി, ഡെന്നിസ്.

Tags

Share this story

From Around the Web