ശ്രീ കാര്യം കൊലക്കേസ്; കൂടുതല്‍ പേരുടെ പങ്ക് തേടി പൊലീസ്, പ്രത്യേക അന്വേഷണസംഘം,അന്വേഷണത്തിനായി ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു
 

 
sreekaryam1

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യം പാങ്ങാപാറയില്‍ കൊലചെയ്യപ്പെട്ട 17 വയസ്സുകാരനായ അഭിറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

17വയസുകാരന്‍ ഇവരുടെ സുഹൃത്ത് അനന്ത, റൗഡി ലിസ്റ്റില്‍പ്പെട്ട ഉമര്‍ എന്നിവരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. അന്വേഷണത്തിനായി ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്.

Tags

Share this story

From Around the Web