ഡല്‍ഹിയില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത
Jun 23, 2025, 15:02 IST

ഡല്‍ഹി: ഡല്‍ഹിയില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ഇടിമിന്നലും സഹിതം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 'യെല്ലോ' അലര്‍ട്ട് പ്രഖ്യാപിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്.
ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി, ഇത് സീസണിന്റെ ശരാശരിയേക്കാള്‍ 1.3 ഡിഗ്രി കുറവാണെന്ന് ഐഎംഡി അറിയിച്ചു. വൈകിട്ട് 5.30-ന് കുറഞ്ഞ താപനില 28.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ശനിയാഴ്ച നഗരത്തില്‍ കാറ്റിനൊപ്പം 0.1 മില്ലിമീറ്റര്‍ നേരിയ മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പ്രകാരം, പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും, കുറഞ്ഞത് 27 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.