അപകടസ്ഥലം സന്ദര്‍ശിക്കാന്‍ കായിക മന്ത്രി; അക്വാട്ടിക് കോംപ്ലക്‌സില്‍ വന്‍ സുരക്ഷ
Oct 5, 2026, 16:59 IST
തിരുവനന്തപുരം: പന്തല്‍ തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്കൊടുവില്‍ അപകടസ്ഥലം സന്ദര്‍ശിക്കാന്‍ കായിക മന്ത്രി ഒ.ജെ. ജനീഷ്. പന്തല്‍ തകര്‍ന്ന അക്വാട്ടിക് കോംപ്ലക്‌സ് മന്ത്രി സന്ദര്‍ശിക്കും.
കഴിഞ്ഞ ഒന്നാം തീയതി രാത്രിയിലാണ് അക്വാട്ടിക് കോംപ്ലക്‌സില്‍ പന്തല്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ നാല് ദിവസം കഴിഞ്ഞിട്ടും മന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു.
ജില്ലയില്‍ തുടരുന്നതിനിടെയാണ് മൂന്നാം ദിവസം മന്ത്രിയുടെ സന്ദര്‍ശനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അക്വാട്ടിക് കോംപ്ലക്‌സില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.