ഡാലസ് ഫിലഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം 13ന്
Updated: Dec 11, 2025, 10:34 IST
ടെക്സസ്: ഡാലസിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവ് നൽകുന്ന ഒരു സംഗീത സായാഹ്നത്തിന് ഫിലഡൽഫിയ പെന്തക്കോസ്ത് ചർച്ച് വേദിയാകുന്നു.
ക്രോസ്റിവർ വോയ്‌സ് ഡാലസ് (ക്രോസ്സ്രൈവർ വോയിസ് ഡാളാസ്) അവതരിപ്പിക്കുന്ന 'ആൻ അപ്‌ലിഫ്റ്റിങ് മ്യൂസിക്കൽ ഈവനിങ്' (ആൻ ഉപ്ലിഫ്റ്റിംഗ് മ്യൂസിക്കൽ ഈവെനിംഗ്) എന്ന പേരിലുള്ള ഈ സംഗീത പരിപാടിയിൽ സംഗീതത്തിനും ആത്മീയ ആരാധനയ്ക്കും പ്രാധാന്യം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
13ന് വൈകിട്ട് 6.30ന് പരിപാടി ആരംഭിക്കും.
2915 ബ്രോഡ്‌വേ ബൾവാർഡ്, ഗാർലൻഡ്, ഡാലസിലാണ് സംഗീത സായാഹ്നം ഒരുക്കിയിരിക്കുന്നത്.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സംഗീത സായാഹ്നത്തിൽ പങ്കുചേരുന്നതിനും ജോർജ് ജോർജ്, ജോൺസ് മാത്യൂസ് എന്നിവരെ ബന്ധപ്പെടുക.