ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍. ആകെ 92 സര്‍വീസുകളെന്ന് റെയില്‍വേ

കൊച്ചി: ഉത്സവകാലത്ത് മലയാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് യാത്രാ ബുദ്ധിമുട്ട്. ഇപ്പോഴിതാ ഓണം സര്‍വീസുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. ജൂലൈ മുതല്‍ ആരംഭിച്ച സ്‌പെഷ്യല്‍ സര്‍വീസ് ഉള്‍പ്പെടെ 92 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ഓണക്കാലത്ത് സര്‍വീസ് നടത്തുകയെന്ന് ദക്ഷിണ റെയില്‍വെ വക്താവ് അറിയിച്ചു.
ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്നവര്‍ക്കും ആഘോഷം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കുമായാണ് ഈ സര്‍വീസുകളെന്നും റെയില്‍വേ വക്താവ് അറിയിച്ചു. ബെംഗളൂരു, ചെന്നൈ, മംഗളൂരു, പാട്ന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഈ സര്‍വീസുകള്‍.
അതേസമയം ബെംഗളൂരു റൂട്ടില്‍ 18 സര്‍വീസുകളും ചെന്നൈയില്‍ നിന്ന് ആറ് സര്‍വീസുകളുമുണ്ടാകും, മംഗളൂരു റൂട്ടില്‍ 22 സര്‍വീസുകളും വേളാങ്കണ്ണിയിലേക്ക് 10, പാട്ന 36 സര്‍വീസുകളും ഓണക്കാലത്ത് നടത്തുന്നുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകളുടേത് ഉള്‍പ്പെടെയാണ് ഓണം സര്‍വീസില്‍ റെയില്‍വേ പരിഗണിച്ചിരിക്കുന്നത്.