അവധി ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍; മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്കാണ് ട്രെയിൻ

 
train

അവധി ദിനങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി സ്‌പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ. 

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കാണ് ട്രെയിന്‍.

 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15ന് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേന്ന് പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്ത് എത്തും. 06065 എന്നാണ് ഈ ട്രെയിനിന്റെ നമ്പര്‍.


തിരിച്ച് മംഗലാപുരത്തേക്ക് ശനിയാഴ്ച പുറപ്പെടും.
 രാവിലെ 6.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 10ന് മംഗലാപുരം സെന്‍ട്രലിലെത്തും. 06066 എന്നാണ് ഈ ട്രെയിനിന്റെ നമ്പര്‍.


സ്റ്റോപ്പുകള്‍

കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല

Tags

Share this story

From Around the Web