ഓണക്കാലത്തെ തിരക്ക് : ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്‌പെഷല്‍ ട്രെയിന്‍. സേലം, പാലക്കാട് വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക
Aug 13, 2026, 20:55 IST
കോഴിക്കോട്: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.
ഓഗസ്റ്റ് 20 ന് കണ്ണൂരിലേക്കാണ് ട്രെയിന്‍ സര്‍വീസ്. സേലം, പാലക്കാട് വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
ഓഗസ്റ്റ് 20 ന് രാത്രി 10 .45 ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. 21 ന് ഉച്ചയ്ക്ക് 12. 50 ന് ട്രെയിന്‍ കണ്ണൂരിലെത്തും. തിരിച്ച് ബംഗളൂരുവിലേക്കും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുണ്ട്.
മടക്കയാത്ര 21 ന് വൈകീട്ട് 4.10 ന് കണ്ണൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. പിറ്റേദിവസം രാവിലെ 6 മണിക്ക് തിരികെ ബംഗളൂരുവില്‍ എത്തിച്ചേരും.
ഓണത്തിന് ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിച്ചേരുന്നതിനുള്ള യാത്രാ പ്രതിസന്ധിക്ക് സ്‌പെഷല്‍ ട്രെയിന്‍ നേരിയ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടുന്നത്.