സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ  കേര വെളിച്ചെണ്ണക്ക് ഞായറാഴ്ച പ്രത്യേക ഓഫർ. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവ്

 
supplyco

കൊച്ചി: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും.

ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു.

അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ആഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

Tags

Share this story

From Around the Web