മാര്‍പാപ്പ തങ്ങളുടെ പിഞ്ചുകുഞ്ഞിനെ അനുഗ്രഹിച്ച ആര്‍ദ്രനിമിഷം വിവരിച്ച് സ്പാനിഷ് ദമ്പതികള്‍
“സ്വർഗത്തിൽ നിന്നുള്ള ഒരു പൂർണ്ണമായ ആലിംഗനം.” ലെയോ പതിനാലാമൻ മാർപാപ്പ തങ്ങളുടെ പിഞ്ചുകുഞ്ഞിനെ അനുഗ്രഹിച്ച നിമിഷത്തെ ഒരു സ്പാനിഷ് ദമ്പതികൾ വിവരിക്കുന്നത് അങ്ങനെയാണ്. ദൈവം തന്റെ മക്കളെ എത്രമാത്രം വാത്സല്യത്തോടെയാണ് നോക്കുന്നത് എന്ന് ഓർമ്മിപ്പിച്ച തികച്ചും ആർദ്രമായ ഒരു നിമിഷമായിരുന്നു അത്.
കഴിഞ്ഞ ശനിയാഴ്ച, ജൂൺ ആറിന് രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ജാവി, സാറ എന്നീ യുവ സ്പാനിഷ് ദമ്പതികൾ തങ്ങളുടെ ഇളയ മകനോടൊപ്പം മാഡ്രിഡിലെ തെരുവുകളിൽ മാർപാപ്പ കടന്നുപോകുന്നത് കാണാൻ കാത്തുനിന്ന ജനക്കൂട്ടത്തിന് ഇടയിലായിരുന്നു. സ്പെയിനിലേക്കുള്ള അദ്ദേഹത്തിന്റെ അപ്പോസ്തോലിക് സന്ദർശനത്തിന്റെ ഭാഗമായി പ്ലാസ ഡി ലിമയിൽ യുവാക്കൾക്കൊപ്പം നടക്കുന്ന പ്രാർഥനാ ശുശ്രൂഷയ്ക്ക് മുന്നോടിയായാണ് മാർപാപ്പ അവിടെയെത്തിയത്.
പാസെയോ ഡി ലാ കാസ്റ്റെല്ലാനയുടെ മധ്യഭാഗത്തുനിന്ന് അവർ പരിശുദ്ധ പിതാവിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നു. പോപ്പ്‌മൊബൈലിൽ സഞ്ചരിച്ച പരിശുദ്ധ പിതാവിനെ കൈയടികളോടെയും ആർപ്പുവിളികളോടെയും പതാകകൾ വീശിയുമാണ് ജനങ്ങൾ എതിരേറ്റത്.
കുഞ്ഞു സാന്റിക്ക് വെറും മൂന്നര മാസം മാത്രം പ്രായമുള്ളതിനാലും, പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിൽ പങ്കുചേരുക എന്ന ലക്ഷ്യം മാത്രം ഉള്ളതിനാലും അവർ കുറച്ച് അകലെയായിരുന്നു നിന്നിരുന്നത്. സുരക്ഷാ വേലികൾക്കടുത്തേക്ക് പോകാൻ അവർക്ക് സാധിച്ചിരുന്നില്ല.
എന്നാൽ, ആ മധ്യാഹ്നം തങ്ങളുടെ കുടുംബത്തിന് വിശ്വാസത്തിന്റെ ഒരു വലിയ പാഠമായി മാറുമെന്നും, ദൈവം തന്റെ മക്കളെ നോക്കുന്ന കരുതലിന്റെ ഓർമ്മപ്പെടുത്തലായി മാറുമെന്നും ജാവിയും സാറയും അറിഞ്ഞിരുന്നില്ല; പോപ്പ്‌മൊബൈൽ അവർക്ക് മുന്നിൽ നിർത്തുകയും പരിശുദ്ധ പിതാവ് അവരുടെ കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തപ്പോൾ! “അത് തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷമായിരുന്നു, കാരണം മാർപാപ്പ സാന്റിയെ പ്രത്യേകം അനുഗ്രഹിക്കണമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. കൂടാതെ, അദ്ദേഹം കടന്നുപോകുന്ന വേലിക്കെട്ടുകൾക്ക് അടുത്തേക്ക് പോകാൻ ഒട്ടും സാധ്യതയില്ലാത്ത വളരെ ദൂരെയുള്ള ഒരു സ്ഥലത്തായിരുന്നു ഞങ്ങൾ,” ജാവി ഓർക്കുന്നു.
“നിങ്ങൾക്കിത് സാധിക്കും”