ആഗോള തലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിന് സ്‌പെയിന്‍ പാര്‍ലമെന്റ്

 
spain


മാഡ്രിഡ്: ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ക്കുമെതിരെ ശക്തമായ അന്താരാഷ്ട്ര നടപടി പ്രോത്സാഹിപ്പിക്കുന്നതിലും ഇടപെടലുമായി സ്‌പെയിന്‍.

 മതപരമായ പീഡനങ്ങള്‍ക്കെതിരായ സ്‌പെയിനിന്റെ പ്രതികരണം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യത്തെ യാഥാസ്ഥിതിക പോപ്പുലര്‍ പാര്‍ട്ടി അവതരിപ്പിച്ച സംരംഭത്തിന് ദേശീയ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 19 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 18 പേര്‍ വിട്ടുനിന്നിരിന്നു.

ആഗോളതലത്തില്‍ ഏറ്റവും ദുര്‍ബലരായ മതവിഭാഗങ്ങളില്‍ ഒന്നാണ് ക്രൈസ്തവരെന്നും സംഘര്‍ഷം, സ്വേച്ഛാധിപത്യം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയാല്‍ വലയം ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ദശലക്ഷക്കണക്കിന് ക്രൈസ്തവര്‍ പീഡനം, വിവേചനം, അക്രമം എന്നിവ അനുഭവിക്കുന്നുണ്ടെന്നും നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. 


മതസ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശവും ജനാധിപത്യ നിലവാരത്തിന്റെ സൂചകവുമാണെന്നും പാര്‍ലമെന്റ് അംഗം മാരിബെല്‍ സാഞ്ചസ് പറഞ്ഞു.

 ആഗോള യാഥാര്‍ത്ഥ്യം ഈ മാനദണ്ഡം പാലിക്കുന്നതില്‍ നിന്ന് വളരെ അകലെയാണെങ്കിലും, മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ പതിനെട്ടില്‍ അവകാശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

പീഡിപ്പിക്കപ്പെടുന്ന വിശ്വാസികള്‍ക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നത് മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സ്‌പെയിനിന്റെ വിശാലമായ പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും നിയമ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി.

 വിശ്വാസാധിഷ്ഠിത പീഡനത്തിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടതിന് യൂറോപ്യന്‍, ആഗോള പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 ഇതിന് മുന്‍പ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഭരണകൂട തലത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച യൂറോപ്യന്‍ രാജ്യമാണ് ഹംഗറി.

Tags

Share this story

From Around the Web