'സോറി അണ്ണാ ഒരാവശ്യത്തിന് എടുത്തതാണ്'; മോഷണമെന്ന് കരുതി പരാതി, ദിവസങ്ങള്‍ക്ക് ശേഷം ഏണി തിരികെ വെച്ച് യുവാവ്
 

 
letter 1

തിരുവനന്തപുരം: കടയില്‍ നിന്നെടുത്ത ഏണി ദിവസങ്ങള്‍ക്ക് ശേഷം തിരികെ വെച്ച് യുവാവ്. മോഷണമെന്ന് കരുതി പൊലീസില്‍ പരാതി നല്‍കിയിരിക്കെയാണ് ഏണി തിരികെ വന്നത്.
'സോറി അണ്ണാ, ഒരാവശ്യത്തിന് എടുത്തതാണ്,തിരികെ വെയ്ക്കാന്‍ വൈകി' എന്നൊരു കുറിപ്പും ഏണിക്കൊപ്പം വെച്ചിട്ടുണ്ട്. ആത്മഹത്യാ മുനമ്പിലാണ് വൈറലാക്കരുതെന്നും കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം അരുവിക്കര വട്ടക്കുളത്താണ് ഈ രസകരമായ സംഭവം.
''അണ്ണാ സോറി, ഒരു സാധനം മുകളില്‍ വീണ് അത് എടുക്കാന്‍ കൊണ്ട് പോയതാണ്. പറ്റിപ്പോയി. പിന്നീട് കൊണ്ട് വെക്കണം എന്ന് കരുതിയതാണ്. ഒരു സ്ഥലത്തേക്ക് പെട്ടെന്ന് പോയേണ്ടി വന്നു. വൈറല്‍ ആക്കരുത്... സോറി ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്. ആത്മഹത്യയുടെ വക്കിലാണ്' സോറി സോറി സോറി'' എന്നാണ് കത്തിലുള്ളത്.

Tags

Share this story

From Around the Web