സിജെപിപ്രതിഷേധം, സോനം വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു
സിജെപി പ്രതിഷേധം, സോനം വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു. പഞ്ചസാരയുടെ അളവ് 66 ആയി ആണ് കുറഞ്ഞത്.
സോനം വാങ് ചുകിന്റെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തില്‍ എത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി ജെ പി കഴിഞ്ഞ 11 ദിവസമായി ജന്തര്‍ മന്തിറില്‍ സമരം തുടരുകയാണ്.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമാധനപരമായ സമരം തുടരുന്നതില്‍ സിജെപിയെ അഭിനന്ദിച്ച് സോനം വാങ്ചുക്ക് രംഗത്തെത്തിയിരുന്നു.
ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കാന്‍ യോഗ്യരല്ല. ഇത് വെറുമൊരു ഓണ്‍ലൈന്‍ പ്രതിഷേധമല്ല. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോനം വാങ്ചുക്ക് കുടിക്കുന്നത് ജ്യൂസെന്ന വൈറല്‍ വീഡിയോക്ക് മറുപടിയുമായി സിജെപി രംഗത്തെത്തി.
വെള്ളമെന്ന് വേദിയില്‍ തെളിയിച്ച് സിജെപി. ജന്തര്‍ മന്തറിലെ കടകള്‍ പൊലീസ് അടപ്പിക്കുന്നു, പ്രതിഷേധത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തുന്നുവെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം എത്തി ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരണമെന്ന് സിജെപി അഭ്യര്‍ഥിച്ചു.
സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അടക്കമുള്ളവര്‍ സമര വേദിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ജൂണ്‍ 27 നകം രാജിവെച്ചില്ലെങ്കില്‍ 28 മുതല്‍ നിരാഹാരം തുടങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തില്‍ 'പ്രധാന്‍ ഗോ ബാക്ക്' എന്ന പേരില്‍ സമരം വിപുലമാക്കാനും സി ജെ പി നീക്കമുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കര്‍ഷകരും, ഇടതുപക്ഷ വനിത സംഘടനകളും, വിദ്യാര്‍ത്ഥി സംഘടനകളും കഴിഞ്ഞ ദിവസങ്ങളില്‍ സമര വേദിയില്‍ എത്തിയിരുന്നു.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കുക, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി സഹായധനം നല്‍കുക എന്ന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സി ജെ പി സമരം തുടരുന്നത്.