'സോനം വാങ്ചുക്കിന് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കണം'; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ കൂട്ടനിരാഹാരം പ്രഖ്യാപിച്ച് സിജെപി

 
SOANAM


സോനം വാങ്ചുക്കിന് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കണം ആവശ്യമുന്നയിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ രാകേഷ് കുമാര്‍ സെയ്നിയാണ് ഹര്‍ജിക്കാരന്‍. 


സമരം തുടര്‍ന്നാല്‍ സോനം വാങ്ചുക് രണ്ടുദിവസത്തിനകം മരണപ്പെട്ടേക്കും എന്നും ഹര്‍ജിക്കാരന്‍ പറയുന്നു. സോനം വാങ്ചുക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഭക്ഷണം നല്‍കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നാളെ കൂട്ടനിരാഹാരം പ്രഖ്യാപിച്ചു. നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനും വിദ്യാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കൂട്ട നിരാഹാരം.

സമരത്തിന് പിന്തുണ അറിയിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയകണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നാളെ ജന്തര്‍ മന്തറില്‍ എത്തും. സമരത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി ഉള്‍പ്പെടയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ നല്‍കുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്.

Tags

Share this story

From Around the Web