മട്ടന്നൂരില്‍ അമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെ; പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന് പൊലീസ്, നവീന്‍ കൃഷ്ണ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ്
 

 
mattannur police

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തില്‍ പുറത്തുനിന്നുള്ള ആളുടെ ഇടപെടലില്ലെന്ന് പൊലീസ്. മകന്‍ നവീന്‍ കൃഷ്ണ തന്നെയാണ് അമ്മ ജ്യോതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് നവീന്‍ സ്വയം കുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നവീന്‍ കൃഷ്ണ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് തലേദിവസം കൂത്തുപറമ്പ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നവീന് കൗണ്‍സിലിങ് നല്‍കിയിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയങ്ങള്‍ക്കിടെയാണ് പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന പൊലീസ് വിശദീകരണം.


അമ്മ ജ്യോതിയുടെ കഴുത്തിലാണ് വെട്ടേറ്റത്. പിന്നാലെ നവീന്‍ സ്വന്തം നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web