കോട്ടയത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി; റാന്നി മക്കപ്പുഴ സ്വദേശിയാണ് കൊല്ലപ്പെട്ടത്, പ്രതി സച്ചു കസ്റ്റഡിയില്‍, മദ്യപിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
Oct 12, 2026, 09:49 IST
കോട്ടയം: മണിമലയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇളയമകന്‍ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം.
ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.