കുറച്ചു ആശ്വാസം. സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്
Oct 2, 2025, 13:49 IST

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 400 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87040 രൂപയാണ് വില. ഇന്നലെ രാവിലെ പവന് 87000 രൂപയായിരുന്നു വില.
ഉച്ചയോടു കൂടി 440 രൂപ വര്‍ധിച്ച് 87,440 രൂപ ആകുകയായിരുന്നു.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില.
സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.