400 കോടിയുടെ സ്റ്റാര്‍ട്ടപ്പിനെയാണ് ചിലര്‍ കാപ്പിക്കട എന്ന് ആക്ഷേപിച്ചത്, പുത്തന്‍ ആശയങ്ങളുമായി വരുന്ന യുവാക്കളെ പിന്തുണക്കും': മുഖ്യമന്ത്രി

 
 V d satheeshan


 
തിരുവനന്തപുരം: പ്രളയത്തിനിടയില്‍ 'കാപ്പിക്കട' ഉദ്ഘാടനം ചെയ്യാന്‍ പോയെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. 400 കോടി രൂപ നിക്ഷേപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭത്തെയാണ് ചിലര്‍ കാപ്പിക്കട എന്ന് വിശേഷിപ്പിച്ചത്. 

ഇതിന്റെ പിന്നിലുള്ള രണ്ട് ചെറുപ്പക്കാരോട് സംസാരിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. അത്രയധികം ആശയങ്ങളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മലയാളികള്‍ നേതൃത്വം നല്‍കുന്ന 'ബയ് മി എ കോഫീ' എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് നിര്‍വഹിച്ചത്. ഇതാണ് ചിലര്‍ കാപ്പിക്കടയെന്ന് തെറ്റിദ്ധരിച്ച് വിമര്‍ശനമുന്നയിച്ചത്.


കരുവാരക്കുണ്ടിലുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച രണ്ട് സഹോദരങ്ങളാണ് സംരംഭത്തിന്റെ പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. '400 കോടി രൂപയുടെ പ്രോജക്റ്റ് ആണ്. മനോഹരമായ ഒരു പേരും അവര്‍ക്കുണ്ട് 'ബയ് മി എ കോഫീ'. 

ചില വാര്‍ത്തകള്‍ വന്നത് ഞാന്‍ കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയെന്ന്. എന്ത് ചെയ്യാന്‍ പറ്റും? മലയാളികളായ രണ്ട് ചെറുപ്പക്കാരുടെ ഗ്ലോബല്‍ പ്രോജക്റ്റ് ആണ്. അതിന്റെ ഓഫീസ് അവര്‍ കേരളത്തില്‍ ആദ്യമായിട്ട് തുറക്കുകയാണ്. 

20 രാജ്യങ്ങളില്‍ ഓഫീസുണ്ട്. അവരോട് സംസാരിച്ചപ്പോള്‍ നമ്മള്‍ പ്രചോദിതരാകുകയാണ്. ചെറുപ്പക്കാരാണ്, എന്തൊരു ആവേശമാണ്, എന്തൊരു കോണ്‍ഫിഡന്‍സ് ആണ് അവര്‍ക്ക്. 

ഇതുപോലെ പുത്തന്‍ ആശയങ്ങളുമായി ആളുകള്‍ വരികയാണ്. ആ ആശയങ്ങളെ നമുക്ക് പ്രോജക്റ്റുകളാക്കി മാറ്റണം. അതിന് അവര്‍ക്ക് പിന്തുണ കൊടുക്കണം' -മുഖ്യമന്ത്രി പറഞ്ഞു.
 

Tags

Share this story

From Around the Web