'ക്രിസ്ത്യന്‍ ദേവാലയത്തില്‍ ചിലര്‍ കേക്കുമായി പോകുന്നു; ഇവര്‍ തന്നെ രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിക്കുന്നു; വര്‍ഗീയത ആളിക്കത്തിക്കാന്‍ ഇവിടെ ശ്രമം നടക്കുന്നു'; മുഖ്യമന്ത്രി

 
Pinarayi vijyan



തിരുവനന്തരപുരം: രാജ്യത്ത് വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം പല രീതിയില്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രാജ്യത്ത് ക്രിസ്ത്യന്‍ ദേവാലയത്തില്‍ കേക്കുമായി പോകുന്നവര്‍ തന്നെ ക്രൈസ്തവരെ അക്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തില്‍ ജാതിയതയെ അടിച്ചേല്‍പ്പിച്ച സ്ഥിതി ഒരു കാലത്തുണ്ടായിരുന്നു. എന്നാല്‍ മതനിരപേക്ഷത ശക്തിപ്പെട്ടപ്പോള്‍ അതില്ലാതായി.


 പക്ഷെ രാജ്യത്ത് സ്ഥിതി വ്യത്യസ്തമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. അടുക്കളയില്‍ കയറി ആളുകളെ തല്ലിക്കൊല്ലുന്നു. 


വര്‍ഗീയതയാണ് ഇതിന്റെ പിന്നില്‍. പലരീതിയില്‍ വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്'.


'ക്രൈസ്തവര്‍ രാജ്യത്ത് ആക്രമിക്കപ്പെടുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ കേക്കും കൊണ്ടുപോകുന്നവര്‍ തന്നെ മറ്റിടങ്ങളില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു.


 കേരളത്തില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കാത്തത് മതനിരപേക്ഷതയുടെ കരുത്ത് കേരളത്തിനുള്ളത് കൊണ്ടാണ്. കേരളത്തില്‍ സമാധാനമുണ്ടെന്നും വര്‍ഗീയതക്കെതിര ശക്തമായി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയായി. ജനുവരി രണ്ടുമുതല്‍ 11വരെയാണ് മേള നടക്കുന്നത്. സമാപന സമ്മേളനം 11ന് വൈകിട്ട് ആറിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

Tags

Share this story

From Around the Web