ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികര്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക ആദരം നല്‍കും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികര്‍ക്ക് പ്രത്യേക ആദരം. 3 സേനവിഭാഗങ്ങളില്‍ നിന്നുമുള്ള സൈനികര്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം നല്‍കും.
ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ധീരത മെഡലുകള്‍ നല്‍കുമെന്ന് വ്യാഴാഴ്ച വൃത്തങ്ങള്‍ അറിയിച്ചു. നാല് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിശിഷ്ട സേവന സര്‍വോത്തം യുദ്ധ് സേവാ മെഡല്‍ നല്‍കുമെന്ന് വ്യാഴാഴ്ച വൃത്തങ്ങള്‍ അറിയിച്ചു.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് സര്‍വോത്തം യുദ്ധ സേവാ മെഡല്‍ അവസാനമായി വ്യോമസേനയ്ക്ക് വിതരണം ചെയ്തത്. ഏറ്റവും മികച്ച സേവനത്തിന് നല്‍കുന്ന പരം വിശിഷ്ട സേവാ മെഡലിന് തത്തുല്യമായ ഒരു അവാര്‍ഡാണിത്.
ഓഗസ്റ്റ് 15 ന് നടക്കുന്ന ആഘോഷങ്ങളില്‍ നാല് ഐഎഎഫ് ഉദ്യോഗസ്ഥരെ കൂടാതെ രണ്ട് കരസേനാ ഉദ്യോഗസ്ഥരെയും ഒരു നാവിക ഉദ്യോഗസ്ഥനെയും ആദരിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.