മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ
Sep 12, 2026, 12:55 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സൈനികന്റെ അവയവം ദാനം ചെയ്യും. സൈനികനായ രാഹുൽ രാജീവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.30 വയസായിരുന്നു അദേഹത്തിന്.
രണ്ട് വൃക്കകൾ ദാനം ചെയ്യും, ഹൃദയവാൽവ്, കരൾ, കോർണിയ എന്നിവയാണ് ദാനം ചെയുന്നത്. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം എസ് പി മെഡി ഫോർട്ട് ആശുപത്രിയിലാണ്. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് രാജീവ്. മെഡിക്കൽ കോളേജ് തിരുവനന്തപുരം, പുഷ്പഗിരി മെഡിക്കൽ കോളേജ്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ സയൻസ് തിരുവനന്തപുരം, കിംസ് എന്നിവിടങ്ങളിലേക്കാണ് അവയവം ദാനം ചെയ്യുന്നത്.