സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും. പെന്‍ഷന്‍ ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം.പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല 

 
pension


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍. വീട്ടിലെ പെന്‍ഷന്‍ വിതരണം ഇനി കിടപ്പ് രോഗികള്‍ അടക്കം ഒഴിവാക്കാനാകാത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. 


ആധാര്‍ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് തത്വത്തില്‍ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. 

സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ വഴിയായിരുന്നു പെന്‍ഷന്‍ വീട്ടിലെത്തിച്ചിരുന്നത്. വിതരണത്തിന് നല്‍കുന്ന ഇന്‍സെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തല്‍. 

ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.

Tags

Share this story

From Around the Web