ഹോര്‍മുസില്‍ ഇതുവരെ ആക്രമിക്കപ്പെട്ടത് 15 യുഎഇ എണ്ണക്കപ്പലുകള്‍; കണക്കുകള്‍ പുറത്തുവിട്ട് അഡ്‌നോക്

 
ship


ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ 15 എണ്ണടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) വെളിപ്പെടുത്തി. ഈ ആഴ്ചയില്‍ മാത്രം കമ്പനിയുടെ മൂന്ന് ഇന്ധന ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. 

ഫെബ്രുവരി 28-ന് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള കണക്കുകളാണ് യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആക്രമണങ്ങളില്‍ ഒരു നാവികന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഡ്‌നോക് അറിയിച്ചു. കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. 

കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് അഡ്‌നോക് ആവശ്യപ്പെട്ടു. ഹോര്‍മുസിലൂടെ തടസ്സമില്ലാത്ത ചരക്കുനീക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.

അതേസമയം, ഹോര്‍മുസ് തുറന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മില്‍ ഉടന്‍ കരാറിലെത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

 ഇതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ ഒരു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.

Tags

Share this story

From Around the Web