സ്‌നേഹക്കൂട് -2025’ കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തി
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമം ‘സ്‌നേഹക്കൂട് -2025’ കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തി.
കിഡ്‌സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത മുഖ്യാതിഥിയായിരുന്നു.
പ്രശസ്ത യൂട്യൂബര്‍ നിഖില്‍ രാജ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ സര്‍വ്വശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റര്‍ പ്രേംജിത്ത് കെ.എസ്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അസി. വികാരി ഫാ. പീറ്റര്‍ കണ്ണമ്പുഴ, ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ കിരണ്‍ ഭരതന്‍, ജിജ കുര്യന്‍, ശ്രീകാന്ത്, പി.എം. മജീദ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ വി. ഗീതയെയും നിഖില്‍ രാജിനെയും ആദരിച്ചു. കിഡ്‌സിന്റെ ‘സമഗ്ര മാഗസിന്‍’ ബിഷപ് പുത്തന്‍വീട്ടില്‍ പ്രകാശനം ചെയ്തു.
കിഡ്‌സ് അസോ. ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍ സ്വാഗതവും കിഡ്‌സ് അസി.ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍ നന്ദിയും പറഞ്ഞു.