SMA മരുന്ന് വിവാദം: നാറ്റ്കോ ഫാർമ കമ്പനി ആരോഗ്യമന്ത്രിയെ കണ്ടത് CSR ഫണ്ടിന്റെ ആദ്യ ഗഡു നൽകാൻ
Oct 22, 2026, 13:35 IST
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നാറ്റ്കോ ഫാർമ കമ്പനിയിൽ നിന്ന് സിഎസ്ആർ ഫണ്ട് ആവശ്യപ്പെട്ടത്. പതിനാലാം വാർഡിന്റെ അറ്റകുറ്റപ്പണിക്കായി 75 മുതൽ 80 ലക്ഷം രൂപ വരെ സിഎസ്ആർ ഫണ്ടാണ് ആവശ്യപ്പെട്ടത്. 2025 ഓഗസ്റ്റ് 20ന് നാറ്റ്കോ ഫാർമ ഉദ്യോഗസ്ഥനുമായി അന്നത്തെ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ആശുപത്രിയുടെ ആവശ്യം കമ്പനി അംഗീകരിച്ചിരുന്നു. വാർഡിന്റെ ശോചനീയാവസ്ഥ കമ്പനി അധികൃതർക്ക് ബോധ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് നാലിന് ആദ്യ ഗഡുവായ 25 ലക്ഷം എസ്എടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി അക്കൗണ്ടിൽ നൽകുകയും ചെയ്തു.
അതേസമയം ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണം ചെയ്തതിൽ ഡോക്ടേഴ്സിന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തി നൽകിയ മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരികെ എത്തിക്കണം എന്ന് നിർദേശം നൽകിയിരുന്നു.