കോട്ടയത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേത്

 
ETTUMNOOR

കോട്ടയം: ആര്‍പ്പുക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍റ്റിലാണ് അസ്ഥികൂടം പുരുഷന്റേതെന്ന് കണ്ടെത്തിയത്. 

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലാണ് അസ്ഥി കഷ്ണങ്ങള്‍ പ്രാഥമിക പരിശോധന നടത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥി കഷ്ണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ച് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും.

 അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തിനിടെ കോട്ടയം ജില്ലയില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരുകയാണ്.

 ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, കുമാരകം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം.
 

Tags

Share this story

From Around the Web