ഈസ്റ്റർ ദിനത്തിൽ ആറുവയസ്സുകാരനായ മകൻ മാമ്മോദീസ സ്വികരിച്ചുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ വൈസ് പ്രസിഡന്റ്
Apr 16, 2026, 20:50 IST
ഈ വർഷത്തെ ഈസ്റ്റർ ദിനത്തിൽ തന്റെ ആറുവയസ്സുകാരനായ മകൻ മാമ്മോദീസ സ്വികരിച്ചുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. turning piont usa എന്ന പരിപാടിയിലാണ് ജെ.ഡി. വാൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പിതാവെന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്, എന്റെ മകൻ മാമോദിസ സ്വികരിച്ച നിമിഷം ഓർമ്മിക്കണം എന്നാണ്. ഈ ഈസ്റ്റർ ഞായറാഴ്ചയാണ് അവൻ മാമ്മോദീസ സ്വീകരിച്ചത്. എന്നോടൊപ്പമുള്ള ആ പരിശുദ്ധമായ നിമിഷം അവന്റെ മനസ്സിൽ എന്നും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തിരക്കുകൾക്കിടയിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഒരു പിതാവെന്ന നിലയിലുള്ള നിമിഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 2019-ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വാൻസ്, തന്റെ കുടുംബജീവിതത്തിൽ വിശ്വാസത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. മക്കളുടെ ആത്മീയ വളർച്ചയിൽ അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. തന്റെ മകൻ വിശ്വാസത്തിന്റെ പാതയിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച ഈസ്റ്റർ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വൈസ് പ്രസിഡന്റ് എന്നതിലുപരി ഒരു പിതാവിന്റെ സ്നേഹവും കരുതലും പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് വിശ്വാസസമൂഹം പ്രതികരിച്ചു.