അറുപത്തിനാലാമത് കേരള സ്‌കൂൾ കലോത്സവം: ഇത്തവണ തൃശൂരില്‍, മുഖ്യമന്ത്രി ഉദ്ഘാടകൻ, സമാപനദിവസം മോഹൻലാൻ മുഖ്യാതിഥിയാകും
അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂളിൻ്റെ പ്രകാശനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും.
2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിലാകും കലോത്സവം നടക്കുക. തേക്കിൻകാട് മൈതാനമാണ് പ്രധാനവേദി.
ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും.
അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവത്തിൻ്റെ ലോഗോയും പുറത്തുവന്നിട്ടുണ്ട്.
പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയുള്ളതെന്ന് മന്ത്രിമാർ അറിയിച്ചു. അറബിക് കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
ഇതിനൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിരുന്നു.
ഓൺലൈൻ മാധ്യമ വിഭാഗത്തില്‍ സമഗ്ര കവേജിനുള്ള പുരസ്കാരം കൈരളി ഓൺലൈനിന് ലഭിച്ചു.